സംസ്ഥാനത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതിന് അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുതിന് സര്‍ക്കാര്‍ തീരുമാനിച്ചു. താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മികച്ച തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്.
മേല്‍ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരം വ്യത്യസ്ത മേഖലകളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തൊഴിലാളികളെ വിവിധ ഘട്ടങ്ങളായുള്ള പരിശോധനകളിലൂടെയും ജില്ലാ, മേഖലാ, സംസ്ഥാന തലങ്ങളിലൂള്ള അഭിമുഖ പരീക്ഷയിലൂടെയുമാണ് കണ്ടെത്തുന്നത്. ചുവടെ പറയുന്ന പത്തൊൻപത് തൊഴില്‍ മേഖലകളാണ് നിലവില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തൊഴിലാളിയെ സംബന്ധിച്ച വിവരങ്ങൾ, തൊഴിലാളി സ്വയം പൂരിപ്പിച്ച് സമര്‍പ്പിക്കുന്ന ചോദ്യാവലിയുടെ മാര്‍ക്ക്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ അന്വേഷണം നടത്തി രേഖപ്പെടുത്തുന്ന മാര്‍ക്ക് എന്നിവ പരിഗണിച്ചാണ് മികച്ച തൊഴിലാളിയെ കണ്ടെത്തി, ജില്ലാ കമ്മിറ്റി മുമ്പാകെയുള്ള അഭിമുഖ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കുന്നത്. തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, തൊഴിലുടമയുടെ സാക്ഷ്യപത്രം പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. പ്രത്യേകം തൊഴിലുടമ ഇല്ലാത്ത തൊഴിലാളികൾ വാർഡ് മെമ്പറുടെ സാക്ഷ്യപത്രമാണ് അപ് ലോഡ് ചെയ്യേണ്ടത്. ചുവടെ കൊടുത്തിട്ടുള്ള മാതൃകയിലുള്ള സാക്ഷ്യപത്രം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തിയതിനു ശേഷം പോർട്ടലിൽ അപ് ലോഡ് ചെയ്യുക.
ജില്ലാ തലത്തിലുള്ള കമ്മിറ്റി ഓരോ ജില്ലയിലെയും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി, മേഖലാ തല കമ്മിറ്റിയിലേയ്ക്കും മേഖലാ കമ്മിറ്റികൾ, അതാത് മേഖലയിലെ ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി സംസ്ഥാന കമ്മിറ്റിയിലേയ്ക്കും ശുപാർശ ചെയ്യുന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റി ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി പുരസ്കാരം സമ്മാനിക്കുകയും ചെയ്യുന്നു.